ആല്‍ബനി: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആല്‍ബനിയില്‍ വീട്ടിലുണ്ടാക്കിയ ഭൂഗര്‍ഭ സൗന (sauna) പൊട്ടിത്തെറിച്ച് 41-കാരിയായ കാത്യ ഗ്രോസ് എന്ന യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്റെ 50 ശതമാനത്തിലധികം ഭാഗങ്ങളില്‍ ഇവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അടുപ്പ് രീതിയിലുള്ള സൗനയിലായിരുന്നു അപകടം നടന്നത്. തീ അണഞ്ഞുപോയെങ്കിലും ഗ്യാസ് ലീക്ക് ആകുന്നത് ശ്രദ്ധിക്കാതെ വീണ്ടും കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് വന്‍ സ്ഫോടനമുണ്ടായത്.
കൃത്യസമയത്ത് തണുത്ത വെള്ളം ഉപയോഗിച്ച് പ്രഥമശുശ്രൂഷ നല്‍കിയതാണ് പരിക്കിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
30 വര്‍ഷം പഴക്കമുള്ള ഈ സൗന ഇനി ഉപയോഗിക്കില്ലെന്നും, അതൊരു ധ്യാനകേന്ദ്രമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും കാത്യ പറഞ്ഞു. ചികിത്സാച്ചെലവിനായി ഇവര്‍ ധനസമാഹരണം നടത്തുന്നുണ്ട്.

