30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും ; 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങള്‍

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകന്‍ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീന്‍ 36’ ആണ് ഉദ്ഘാടന ചിത്രം.പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും.

മലയാളീ പത്രത്തിന്റെ സുതാര്യമായ പുതിയ വർത്തകള നേരിട്ട് ലഭിക്കാൻ മലയാളീ പത്രം 🅦🅗🅐🅣🅣🅢🅐🅟🅟 കമ്മ്യൂണിറ്റിയിൽ അംഗമാകു.

Open this link to join our WhatsApp Community: https://chat.whatsapp.com/DQGBuc175EG2KUS7yyIxhF..

Leave a Reply

Your email address will not be published. Required fields are marked *