തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്‌ബോള്‍ സംസ്ഥാനത്തെ ആകെ കണക്കുകളില്‍ യുഡിഎഫിന് നേട്ടം.

പഞ്ചായത്ത് തിരിച്ചുള്ള കണക്കുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നിന്നപ്പോള്‍ വാര്‍ഡ് കണക്കുകളില്‍ യുഡിഎഫ് ആണ് മുന്നിലുള്ളത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 353 എണ്ണത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം നേടി. യുഡിഎഫ് 309 എണ്ണത്തിലും മേല്‍ക്കൈ നേടി. എന്‍ഡിഎ 30 പഞ്ചായത്തുകളില്‍ ആധിപത്യം നേടിയപ്പോള്‍ മറ്റുള്ളവര്‍ 13 പഞ്ചായത്തുകളിലും ഭൂരിപക്ഷം സ്വന്തമാക്കി.
തിരുവനന്തപുരത്ത് ആര്‍ ശ്രീലേഖയ്ക്ക് വിജയം

ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ യുഡിഎഫ് ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫ് കോഴിക്കോട് കോര്‍പറേഷനിലേക്ക് മാത്രം ഒതുങ്ങി. തിരുവനന്തപുരത്ത് എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയും ചെയ്തു. സംസ്ഥാനത്തെ 87 നഗരസഭകളിലും ആദ്യ രണ്ട് മണിക്കൂറുകളില്‍ യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമായത്. 47 ഇടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം നേടിയപ്പോള്‍ എല്‍ഡിഎഫ് 31 നഗരസഭകളില്‍ മുന്നേറി. എന്‍ഡിഎ രണ്ട് നഗര സഭകളിലും മുന്നേറ്റം നേടി. ജില്ലാ പഞ്ചായത്ത് (14) എല്‍ഡിഎഫ് -5, യുഡിഎഫ് – 8, എന്‍ഡിഎ -0, മറ്റുള്ളവര്‍ -0. ബ്ലോക്ക് പഞ്ചായത്ത് (152) എല്‍ഡിഎഫ് – 71, യുഡിഎഫ് -68, എന്‍ഡിഎ -1 എന്നിങ്ങനെയാണ് ലീഡ് നിലകള്‍.
തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എന്‍ഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം

മുന്നണികള്‍ വിജയിച്ച വാര്‍ഡുകള്‍-

സംസ്ഥാനത്തെ 17337 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ പത്ത് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 370 വാര്‍ഡുകള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫ് 272 വാര്‍ഡുകള്‍ വിജയിച്ചപ്പോളള്‍ എന്‍ഡിഎ 71 വാര്‍ഡുകളിലും മറ്റുള്ളവര്‍ 57 വാര്‍ഡുകളിലും വിജയിച്ചു.

3240 നഗരസഭാ ഡിവിഷനുകളില്‍ 661 എണ്ണത്തിലും യുഡിഎഫ് വിജയം നേടി. എല്‍ഡിഎഫ് 430എണ്ണത്തില്‍ വിജയം കുറിച്ചപ്പോള്‍ എന്‍ഡിഎ 140 ഡിവിഷനുകളും, മറ്റുള്ളവര്‍ 147 ഡിവിഷനുകളിലും വിജയം നേടി. കോര്‍പറേഷനുകളില്‍ ഇതുവരെ 15 വാര്‍ഡുകളില്‍ എന്‍ഡിഎ വിജയം നേടി. എല്‍ഡിഎഫ് 14, യുഡിഎഫ് 11, മറ്റുള്ളവര്‍ രണ്ട് ഡിവിഷനുകളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *