ഈ വിജയം ജനങ്ങള്‍ക്ക് സമ്മാനിച്ചതാണെന്നും മാറിയ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫിന് ആത്മവിശ്വാസമുണ്ടെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു.
യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള ശ്രമത്തിന്റെ ഫലമാണ് ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ ജനം പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകനും മകള്‍ക്കും വേണ്ടി കോടികള്‍ സമ്പാദിക്കുകയല്ലാതെ നാടിന് വേണ്ടി മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതാണ് സ്വന്തം തട്ടകമായ കണ്ണൂരില്‍പ്പോലും തിരിച്ചടിയായി.
ജില്ലാ സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു സംസ്ഥാനത്തെ മുഴുവന്‍ ഇടങ്ങളിലും യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കിയെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊര്‍ജ്ജം നല്‍കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പിയും പ്രതികരിച്ചു. വളരെ വലിയ വിജയം ആണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്ത് വന്‍ ഭൂരിപക്ഷത്തില്‍ ആണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സര്‍ക്കാരിനോട് ഉണ്ടെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി

