ന്യൂഡല്‍ഹി ന്മ ദേശീയപാതകളില്‍ ഒരു വര്‍ഷത്തിനിടെ ഫ്ലൈഓവറുകളും പാലങ്ങളും തകര്‍ന്നു വീണത് പതിനേഴിടത്ത്. കേരളത്തില്‍ ദേശീയപാത 66ല്‍ മൂന്നിടത്താണ് തകന്നത്. ഇതു മൂന്നും നിര്‍മാണത്തിലെ പാളിച്ചകള്‍കൊണ്ട് സംഭവിച്ചതാണെന്നും വി.കെ.ശ്രീകണ്ഠന്റെ ചോദ്യത്തിന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ മറുപടി നല്കി.
ജമ്മു കശ്മീരില്‍ എന്‍എച്ച് 44ല്‍ 3 പാലങ്ങള്‍ തകര്‍ന്നു. ഉത്തരാഖണ്ഡില്‍ എന്‍എച്ച് 34, 309, 107ബി എന്നീ പാതകളിലും പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം മേഘവിസ്ഫോടനം കാരണമുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലുമാണെന്നും മറുപടിയില്‍ പറയുന്നു. മണിപ്പുര്‍, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പാലങ്ങള്‍ തകരാനിടയായതും കനത്ത മഴയെത്തുടര്‍ന്നുള്ള കുത്തൊഴുക്കിലാണ്.
ജാര്‍ഖണ്ഡ്,ഹിമാചല്‍ പ്രദേശ്,കര്‍ണാടക, മേഘാലയ,ഹരിയാന സംസ്ഥാനങ്ങളില്‍ ഓരോ പാലങ്ങള്‍ തകര്‍ന്നത് നിര്‍മാണത്തിലെ പിഴവുകള്‍ കാരണമാണെന്നും എന്‍എച്ച്എഐ നല്കിയ രേഖകള്‍ പ്രകാരം മന്ത്രി അറിയിച്ചു.

