സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ നാല്. നഗരസഭകളില്‍ 54. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78. ഗ്രാമപഞ്ചായത്തുകളില്‍ 504. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് കാറ്റില്‍ ഇടതു മുന്നണി നിലംപരിശായി.
2020-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ അലയടിച്ച എല്‍ഡിഎഫ് തരംഗത്തിനിടയിലും യുഡിഎഫ് ബലാബലം നിന്നത് നഗരസഭകളിലായിരുന്നു.തിരഞ്ഞെടുപ്പ് നടന്ന 86 നഗരസഭകളില്‍ 55 നഗരസഭകളിലാണ് ഇത്തവണ യുഡിഎഫ് അധികാരം പിടിച്ചിരിക്കുന്നത്.28 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ രണ്ടിടങ്ങളില്‍ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാന്‍ സാധിച്ചിട്ടുണ്ട്.കാഞ്ഞങ്ങാട് നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനാല്‍ അധികാരം ആര്‍ക്കെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും.42 വീതം നഗരസഭകളിലാണ് എല്‍ഡിഎഫും യുഡിഎഫും നിലവില്‍ അധികാരത്തിലുണ്ടായിരുന്നത്.ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്.
2020ല്‍ പന്തളം,പാലക്കാട് നഗരസഭകളില്‍ അധികാരമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ രണ്ടിടങ്ങളില്‍ മുന്നിലെത്താനായിട്ടുണ്ട് എന്നത് മാത്രമാണ് നേട്ടം.തൃപ്പൂണിത്തുറയിലും പാലക്കാടുമാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടുള്ളത്.രണ്ടിടത്തും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല.നേരത്തെ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന നഗരസഭയാണിത്.ബിജെപിക്ക് നഷ്ടമായ പന്തം നഗരസഭയില്‍ എല്‍ഡിഎഫാണ് ഏറ്റവും വലിയ ഒറ്റ കക്ഷി.
പത്തനംതിട്ട, അടൂര്‍,പട്ടാമ്പി, പാല, ചങ്ങാനാശ്ശേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, സുല്‍ത്താന്‍ ബത്തേരി,കരുഗാനപ്പള്ളി,ചിറ്റൂര്‍ തത്തമംഗലം,ഏലൂര്‍,കൂത്താട്ടുകുളം,പിറവം, കോതമംഗലം,കായംകുളം,ആലപ്പുഴ എന്നീ നഗരസഭകള്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
കൈവിട്ട കോര്‍പ്പറേഷനുകള്‍ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളില്‍ ഇരട്ടിയോളവും ബ്ലോക്ക് പഞ്ചായത്തുകളില്‍ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ തേരോട്ടമാണ് നടത്തിയത്. ഒരിക്കല്‍പ്പോലും വിജയിച്ചിട്ടില്ലാത്ത നഗരസഭകളിലും പഞ്ചായത്തുകളിലും ഇക്കുറി യുഡിഎഫിന്റെ കൈകളിലെത്തി.
പെരിന്തല്‍മണ്ണ നഗരസഭ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് എല്‍ഡിഎഫിന് നഷ്ടമായത്. നിലമ്പൂരും ഇടതിനെ കൈവിട്ടപ്പോള്‍ മലപ്പുറത്ത് പൊന്നാനി നഗരസഭയില്‍ മാത്രമാണ് എല്‍ഡിഎഫിന് അധികാരത്തിലേറാനായത്.
കോഴിക്കോട് കോര്‍പ്പറേഷനിലും ഇടതു പക്ഷത്തിന് കനത്ത തിരിച്ചടി കിട്ടി. ഇടുക്കിയില്‍ ഹൈറേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് തരംഗം തീര്‍ത്തു.ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തവണ യുഡി എഫ് തേരോട്ടം നടത്തി.മലപ്പുറത്തും പാലക്കാടും എല്‍ ഡി എഫ് കോട്ടകള്‍ തകര്‍ത്ത് യു ഡി എഫ് മുന്നേറി. ഗ്രാമ പഞ്ചായത്തുകളിലും യുഡി എഫിന് ചരിത്ര നേട്ടമാണ് ഉണ്ടായത്.ചുവപ്പു കോട്ടയായ കണ്ണൂരും ഈ തവണ കൈപത്തിയിലൊതുങ്ങി. 56 സീറ്റില്‍ 36 എണ്ണമാണ് യുഡിഎഫിനു ലഭിച്ചത്. എല്‍ഡിഎഫ് 15 സീറ്റിലേക്കു ചുരുങ്ങി

