ഓസ്ട്രേലിയ വേഴ്‌സസ് ദി വേള്‍ഡ്’ നീന്തല്‍ മത്സരങ്ങള്‍ ഇത്തവണ വളരെ വ്യത്യസ്തമയാണ് നടന്നത്. പരമ്പരാഗത മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സംഗീതം, ഫാന്‍ വോട്ടുകള്‍ (മെഡ്ലി റിലേ ക്രമം തീരുമാനിക്കാന്‍), പവര്‍ പ്ലേകള്‍ എന്നിവ ഉള്‍പ്പെടുത്തി തികച്ചും പുതിയതും ആകര്‍ഷകവുമായ ഒരു ഫോര്‍മാറ്റിലാണ് മത്സരം നടത്തിയത്
മത്സരങ്ങളോടൊപ്പം മികച്ച വിനോദാനുഭവവും ഒരുമിച്ചു നല്‍കിയ ഇവന്റ്, കാണികളെ മത്സരത്തിന്റെ ഭാഗമാക്കിയ ഒരു പുതിയ കായികരീതിക്ക് തുടക്കം കുറിച്ചു. പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം നീന്തല്‍ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്ത.ഓസ്ട്രേലിയന്‍ താരം കാം മേക്ക്വോയ് (Cam McEvoy), ഇന്ത്യന്‍ താരത്തെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു

