പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് നേരെ ആക്രമണം; 34-കാരനായ മോഗില്‍ സ്വദേശി അറസ്റ്റില്‍

ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റിലെ വാഴ്സിറ്റി ലേക്സില്‍ വെള്ളിയാഴ്ച രാത്രി നടന്ന അക്രമസംഭവങ്ങളില്‍ 34-കാരനായ മോഗില്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരെയാണ് ഇയാള്‍ ആക്രമിച്ചത്.

സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 18-കാരനായ കറാര (Carrara) സ്വദേശി ആശുപത്രിയില്‍ അതീത ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.വെള്ളിയാഴ്ച രാത്രി 10:30-ഓടെ ക്രിസ്റ്റീന്‍ അവന്യൂവില്‍ വെച്ചായിരുന്നു ആദ്യ ആക്രമണം.

റോഡില്‍ പരിക്കേറ്റ നിലയില്‍ കണ്ട യുവാവിനെ സഹായിക്കാനും ആംബുലന്‍സ് വിളിക്കാനും ശ്രമിച്ച 27-കാരിയായ യുവതിയെയും പ്രതി മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥന് നേരെ ഇയാള്‍ തുപ്പുകയും കൈയേറ്റം നടത്തുകയും ചെയ്തു.

ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ (Grievous bodily harm), പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാളെ സൗത്ത്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *