ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം,രണ്ട് ആയുധധാരികള്‍ ഓവര്‍ ബ്രിഡിജിന്റെ ഭാഗത്തു നിന്നും വെടി വയ്ക്കുകയായിരുന്നു.അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആളുകള്‍ ചിതറിയോടി.പോലീസും ആര്‍മിയും സ്‌പെഷ്യല്‍ ബോംബ് സ്‌ക്വാഡും സ്ഥത്തെത്തി.
നിരവധി ആളുകള്‍ ബിച്ചില്‍ ഉണ്ടായിരുന്ന സമയത്താണ് ഷൂട്ടിംഗ് നടന്നത്.വൈകിട്ട് ഏഴുമണിയോട് കൂടിയാണ് ഭീകരാക്രമണം നടന്നത്, പന്ത്രണ്ടിലധികം ജീവനുകള്‍ പൊലിഞ്ഞു. 25ലധികം ആളുകള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോണ്ടി ബീച്ചിലെ ജൂത ഹനുക്ക ആഘോഷത്തിനിടെ വെടിവെയ്പ്പ്. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു തോക്കുധാരിയെ പോലീസ് വെടിവെച്ച് വീഴ്ത്തി.ആക്രമണം ജൂത സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്

