സിഡ്നി: ജൂതവിദ്വേഷത്തിന്റെ ഭീകരമുഖമാണ് സിഡ്നി ബോണ്ടി ബീച്ചില്‍ അരങ്ങേറിയ ഭീകരാക്രമണമെന്ന് ന്യൂ സൗത്ത് വെയില്സ മുഖ്യമന്ത്രി ക്രിസ്മിന്സ് പ്രതികരിച്ചു.സംഭവം ഒരു ഭീകരാക്രമണം ആണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഭ’ഈ ഭീരുത്വപരമായ അക്രമം ഞെട്ടലുളവാക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഇത് സിഡ്നിയിലെ ഭീകരവാദത്തെക്കുറിച്ചുള്ള നമ്മുടെ ഏറ്റവും വലിയ ഭയത്തെ പ്രതിനിധീകരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.ഈ ദുരന്തത്തിനിടയിലും ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് പണയപ്പെടുത്തിയ സാധാരണക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ധീരതയെ അദ്ദേഹം പ്രശംസിച്ചു.
നിരപരാധികളുടെ മരണത്തിനിടയാക്കിയ ഈ സംഭവം ജൂതവിദ്വേഷത്തില് അധിഷ്ഠിതമായ ഭീകരവാദമായി കണക്കാക്കുകയും കുറ്റവാളികള്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

