കോട്ടയം: ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം
ചങ്ങനാശ്ശേരി സ്വദേശി വിഷ്ണു(27)വിനാണ് പരിക്കേറ്റത്.
രാവിലെ 10 ഓടെയാണ് സംഭവം. പെണ്‍കുട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെണ്‍കുട്ടി ഉടന്‍ തന്റെ ആണ്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
ചങ്ങല പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ സുഹൃത്ത് വിഷ്ണുവിന്റെ തല അടിച്ചു പൊട്ടിച്ചു. പോലീസും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനോട് കാണിച്ചു തരാം എന്നും നിന്നെ സ്‌കെച്ച് ചെയ്തിട്ടുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തുകയും ചെയ്തു.ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.

