ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി

ശ്രീനഗര്‍ന്മ ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ മജല്‍ട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ 3 പേരാണ് സംഘത്തിലെന്നാണ് വിവരം.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്ഒജി) സിആര്‍പിഎഫിന്റെയും സംയുക്ത സംഘമാണ് ഭീകരരെ വളഞ്ഞിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ സൈനികരും തിരിച്ചടിച്ചു. കൂടുതല്‍ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഭീകരവാദികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *