സിഡ്നിയിലെ ബോണ്ടായി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓസ്ട്രേലിയയിലും ലോകമെമ്പാടും ഐക്യദാര്‍ഢ്യത്തിന്റെയും ദുഃഖാചരണത്തിന്റെയും വലിയ തരംഗമാണ് ഉയര്‍ന്നിരിക്കുന്നത്.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ഓസ്ട്രേലിയന്‍ ജനതയോടും ജൂത സമൂഹത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പലസ്തീന്‍ വിദേശകാര്യ മന്ത്രാലയവും ഇറാനും ഉള്‍പ്പെടെയുള്ളവര്‍ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണത്തെ അപലപിക്കുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 10 വയസ്സുള്ള മത്തില്‍ഡ ബീ ബ്രിട്ടവന്‍ ആണ്. ഇവരുള്‍പ്പെടെയുള്ള ഇരകളുടെ കുടുംബങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ സമൂഹം മുഴുവന്‍ പിന്തുണ നല്‍കുന്നുണ്ട്

