ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ ‘മിണ്ടിയും പറഞ്ഞും’; ടീസർ റിലീസ് ആയി…

സനല്‍ – ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ

ഉണ്ണി മുകുന്ദനും അപര്‍ണ്ണ ബാലമുരളിയും ആദ്യമായി ഒരുമിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ ഈ വരുന്ന ക്രിസ്തുമസിന് തിയെറ്ററുകളിലെത്തും.അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലീം അഹമ്മദാണ്.ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.പക്കാ ഒരു ഫീല്‍ഗുഡ് ഫാമില്‍ എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്ന് ടീസറില്‍ നിന്നും വ്യക്തം. ചിത്രം ക്രിസ്മസിന് തിയറ്ററുകളില്‍ റിലീസിന് എത്തും.

സനല്‍ – ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്.കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിര്‍വഹിച്ചിരിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ തിയെറ്ററുകളിലെത്തിക്കുന്നത് ജാഗ്വാര്‍ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി. ആര്‍.ഓ: പി ശിവപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *