ബോണ്ടായി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

സിഡ്നി: ബോണ്ടായി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 പേര്‍ കൂടി ആശുപത്രി വിട്ടതായി NSW Health അറിയിച്ചു.ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22 ആയി കുറഞ്ഞു.സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയില്‍ 5 പേരാണ് ചികിത്സയിലുള്ളത്.ഇതില്‍ 2 പേരുടെ നില ഗുരുതരമാണ് 3 പേരുടെ നില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ 6 പേര്‍ ചികിത്സയില്‍.ഒരാളുടെ നില ഗുരുതരമാണ്.2 ഗുരുതരാവസ്ഥയില്‍ നിന്നും മെച്ചപ്പെട്ടു വരുന്നു.3 പേര്‍ തൃപ്തികരമായ നിലയിലുമാണ്.

സെന്റ് ജോര്‍ജ്ജ് ആശുപത്രി 2 പേരാണ് ചികില്‍സയിലായിരിക്കുന്നത്.സിഡ്നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2 കുട്ടികള്‍ ചികിത്സയിലുണ്ട്. ഇരുവരുടെയും നില തൃപ്തികരമാണ്.റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള 3 പേരും തൃപ്തികരമായ നിലയിയലാണ് ലിവര്‍പൂള്‍ ആശുപത്രി 2 പേരും പ്രിന്‍സ് ഓഫ് വെയില്‍സ് & സിഡ്നി ഐ ഹോസ്പിറ്റല്‍ ഓരോരുത്തര്‍ വീതം ചികിത്സയിലുണ്ട്. ഇവരുടെ നിലയും തൃപ്തികരമാണ്.ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *