Adelaie & Metropolitan Malayalee Association (A-M-M-A)യുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്തുമസ് ആന്‍ഡ് കേരള ഫെസ്റ്റ് 2025 ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.ഡിസംബര്‍ 6-ന് വൈകുന്നേരം നാലുമണിക്ക് Parafield Garden se Angkor ഹാളില്‍ നടന്ന ആഘോഷത്തില്‍ Playford പ്രവിശ്യയിലെ നിയുക്ത എം. പി. John Fulbrook,South Autsralian Multicultural Commission അംഗമായ Ms. Irene Rowe തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ‘AMMA BAKEON 2025’ എന്ന പേരില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായി കേക്ക് ബേക്കിംഗ് മത്സരം സംഘടിപ്പിച്ചു. ആവേശകരമായ ഈ മത്സരത്തില്‍ Chethanee Perera ജഡ്ജസ് ആയിരുന്നു. മുതിര്‍ന്നവരുടെ വിഭാഗമായ Grand Master Bakers ല്‍ ഷെറിന്‍ വര്‍ഗീസും കുട്ടികളുടെ വിഭാഗമായ Little Whisk Wizards ല്‍ Antonyയും വിജയികളായി

Silver Bells എന്ന സംഘത്തിന്റെ കരോള്‍ ഗാനങ്ങളോടെയാണ് വേദിയിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് AMMAയിലെ കലാകാരന്മാരുടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി.പതിവിന് വിപരീതമായി ഇത്തവണ സദസ്സിനെ കൈയ്യടക്കിയത് AMMAയിലെ കുഞ്ഞു കലാകാരന്മാരും കലാകാരികളുമായിരുന്നു.അവരുടെ മിന്നുന്ന പ്രകടനങ്ങള്‍ കാണികളുടെ കണ്ണും മനസ്സും നിറച്ചു.

മനോഹരമായി അലങ്കരിച്ച വേദിയും,സദസ്സും, സാന്റാ ക്ലോസ്, ഫോട്ടോ ബൂത്ത്, ഡി ജെ പാര്‍ട്ടി എന്നിവയ്‌ക്കൊപ്പം, adelaide ലെ chef മാരായ justin varughese, venu, tomy എന്നിവരുടെ നേതൃത്വത്തില്‍, AMMA വോളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെ ഒരുക്കിയ രുചികരമായ Kerala Chritsmas Feast പങ്കെടുത്തു കൊണ്ട് ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

