സിഡ്‌നി: സി്ഡനി ബോണ്ടായി ബീച്ചില്‍ 16 പേരുടെ ജീവനപഹരിക്കയും 40 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവയ്പ്പില്‍ അക്രമികളായ സാജിദ് അക്രവും (50), മകന്‍ നവീദ് അക്രവും (24) ഐ.എസ്. ബന്ധമുള്ളവരാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി.അന്വേഷണത്തിനിടെ അക്രമികളുടെ കാറില്‍ നിന്ന് ഐ.എസ്. പതാക കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അവരുടെ തീവ്രവാദ ബന്ധം കൂടുതല്‍ ബലപ്പെടുത്തുന്നു.
അക്രമികള്‍ അടുത്തിടെ ഫിലിപ്പൈന്‍സിലേക്ക് യാത്ര ചെയ്തിരുന്നതായും, അവിടെയുള്ള ഒരു തീവ്രവാദ ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും ഓസ്ട്രേലിയന്‍ പോലീസ് അറിയിച്ചു. അച്ഛനായ സാജിദ് അക്രത്തെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മകന്‍ നവീദ് അക്രം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

