ലക്നോ: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ട്രക്ക് ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു.മൂന്നുപേര്‍ക്ക് പരിക്കേറ്റു.ലംബുവയിലെ കുര്മിയാനേ റാംപൂര്‍ ഗ്രാമത്തിലാണ് സംഭവം.മരിച്ചവരില്‍ വാഹനത്തിന്റെ ഡ്രൈവറും ഉള്‍പ്പെടുന്നു.
നിയന്ത്രണം നഷ്ടമായ ട്രക്ക് ചായക്കടയില്‍ ഇടിച്ചതിന് ശേഷം മരത്തില്‍ ഇടിച്ചാണ് നിന്നത്. ചായക്കടക്കാരന്റെ മകന് രോഹിത് (28) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രോഹിതിന്റെ അമ്മ രാജകുമാരി(50)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലുണ്ടായിരുന്ന ശ്രീറാം (55), നന്ദു (45) എന്നിവര്‍ക്കും പരിക്കേറ്റു.
അയോധ്യ ജില്ലയിലെ ഹൈദര്‍ഗഞ്ച് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അങ്കിത് പാല് (32) സ്റ്റിയറിംഗ് വീലിനു സമീപം കുടുങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ലംഭുവ ഏരിയ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സന്ദീപ് റായ് പറഞ്ഞു.

