തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്.
നിയമപോരാട്ടത്തിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കുഞ്ഞബ്ദുള്ളയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്. നിയമ പോരാട്ടത്തില്‍ എല്ലാ വിധ സഹായങ്ങളും ഉറപ്പുനല്‍കിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നുണ്ടാകുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

