ഓസ്‌ട്രേലിയന്‍ റിയല്‍ എസ്റ്റേറ്റ് വിപണി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിലാണ്.വീട് വില്‍ക്കുന്നവരില്‍ ഭൂരിഭാഗവും വന്‍ ലാഭം കൊയ്യുമ്പോള്‍,ചില പ്രത്യേക മേഖലകളിലെ ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും വില്‍ക്കുന്നവര്‍ ലക്ഷങ്ങളുടെ നഷ്ടം നേരിടുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കോറലോജിക് (CoreLogic) പുറത്തുവിട്ട ഏറ്റവും പുതിയ ‘പെയ്ന്‍ ആന്‍ഡ് ഗെയിന്‍’ (Pain and Gain) റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പരിശോധിക്കാം.
റെക്കോര്‍ഡ് നേട്ടവുമായി സെപ്റ്റംബര്‍ പാദം
2025 സെപ്റ്റംബര്‍ പാദത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന ആകെ വില്‍പനകളില്‍ 95.5 ശതമാനവും ലാഭത്തിലായിരുന്നു.2005-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിപണിയിലെ ഈ മുന്നേറ്റത്തിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
റെക്കോര്‍ഡ് ലാഭം: വീട് വിറ്റവര്‍ക്ക് ശരാശരി ലഭിച്ച ലാഭം $335,000 (ഏകദേശം 2.8 കോടി രൂപ) ആണ്. മുന്‍ പാദത്തേക്കാള്‍ 20,000 ഡോളറിന്റെ വര്‍ധനവ്.
മൂല്യവര്‍ധനവ്: സെപ്റ്റംബര്‍ പാദത്തില്‍ മാത്രം ദേശീയതലത്തില്‍ വീടുകളുടെ വിലയില്‍ 2.5 ശതമാനം വര്‍ധനവുണ്ടായി. വില കൂടുന്തോറും പഴയ വിലയ്ക്ക് വാങ്ങിയവര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കുന്നു,’ എന്ന് കോറലോജിക് റിസര്‍ച്ച് ഹെഡ് എലിസ ഓവന്‍ വിലയിരുത്തുന്നു.
ലാഭത്തിന്റെ നഗരങ്ങള്‍: ബ്രിസ്ബേന്‍ ഒന്നാമത്
ഓസ്ട്രേലിയയിലെ പ്രമുഖ നഗരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വീട് വില്‍ക്കുന്നവര്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം ബ്രിസ്ബേന്‍ ആണ്.

മെല്‍ബണിലെ ‘നഷ്ടക്കച്ചവടം’: നിക്ഷേപകര്‍ ജാഗ്രതൈ!
റിപ്പോര്‍ട്ടിലെ ഏറ്റവും ആശങ്കാജനകമായ വശം മെല്‍ബണിലെയും സിഡ്നിയിലെയും ഹൈ-ഡെന്‍സിറ്റി (അപ്പാര്‍ട്ട്മെന്റ്) മേഖലകളാണ്. വീടുകള്‍ വില്‍ക്കുന്നവര്‍ ലാഭമുണ്ടാക്കുമ്പോള്‍, ഫ്‌ലാറ്റുകള്‍ (Units) വില്‍ക്കുന്ന പലരും കയ്യിലുള്ള പണം കൂടി നഷ്ടപ്പെടുത്തേണ്ടി വരുന്നു.
മെല്‍ബണ്‍ പ്രതിസന്ധി: മെല്‍ബണിലെ ഫ്‌ലാറ്റ് ഉടമകളില്‍ 19.5 ശതമാനം പേരും (അതായത് അഞ്ചില്‍ ഒരാള്‍) വില്‍പന നടത്തുമ്പോള്‍ വലിയ നഷ്ടമാണ് നേരിടുന്നത്. ഡാര്‍വിന്‍ കഴിഞ്ഞാല്‍ ഏറ്റവും മോശം അവസ്ഥയാണിത്.
സിഡ്നി: സിഡ്നിയിലും സ്ഥിതി വ്യത്യസ്തമല്ല. ഏകദേശം 12 ശതമാനം അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ നഷ്ടത്തിലാണ് വില്‍പന നടത്തുന്നത്.
എന്തുകൊണ്ട് ഈ വ്യത്യാസം?
ഒറ്റപ്പെട്ട വീടുകള്‍ക്ക് (Houses) ആവശ്യക്കാര്‍ ഏറുന്നതും എന്നാല്‍ അപ്പാര്‍ട്ട്മെന്റുകളുടെ ലഭ്യത വര്‍ധിക്കുന്നതുമാണ് ഈ അസമത്വത്തിന് കാരണം.മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ അപ്പാര്‍ട്ട്മെന്റുകളുടെ അമിതമായ നിര്‍മ്മാണവും വിപണിയിലെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റില്‍ പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ ലൊക്കേഷന്‍ പോലെ തന്നെ പ്രധാനമായി’പ്രോപ്പര്‍ട്ടി ടൈപ്പ്’ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.ബ്രിസ്ബേനില്‍ എന്ത് വാങ്ങിയാലും ലാഭമെന്ന നിലയാണെങ്കില്‍, മെല്‍ബണിലെ അപ്പാര്‍ട്ട്മെന്റുകള്‍ ഇപ്പോഴും നഷ്ടത്തിന്റെ നിഴലിലാണ്.

