ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പോലീസ് നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്‍ രംഗത്തെത്തി. ഗാനത്തിന്റെ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്കും യൂട്യൂബിനും കത്തയച്ചതിന് പിന്നാലെയാണ് സതീശന്റെ ഇടപെടല്‍.കോടതിയുടെ വ്യക്തമായ ഉത്തരവില്ലാതെ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ മെറ്റാ അധികൃതര്‍ക്ക് നേരിട്ട് കത്തയച്ചു.
നിയമവിരുദ്ധമല്ലാത്ത രീതിയിലുള്ള സംസാര സ്വാതന്ത്ര്യം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും, ഈ ഗാനത്തിന്റെ കാര്യത്തില്‍ യാതൊരുവിധ നിയമലംഘനവും നടന്നിട്ടില്ലെന്നും കത്തില്‍ പറയുന്നു. മെറ്റയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുകയോ കോടതി കര്‍ശനമായി ഉത്തരവിടുകയോ ചെയ്യാത്ത പക്ഷം ലിങ്കുകള്‍ നീക്കം ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

