കൊച്ചി:ഡിസംബര്‍ 20, ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനം. ഈ ദിനത്തില്‍ തന്നെ ദുരന്തവാര്‍ത്തയാണ് ധ്യാനിനെ തേടിയെത്തിയത്. അച്ഛന്റെ മരണവാര്‍ത്ത. ഏറെ നാളായി രോഗബാധിതനായ ശ്രീനിവാസന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഡയാലിസിസ് ചെയ്യാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്.
പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞപാടെ ധ്യാന്‍ ശ്രീനിവാസന് കണ്ടനാട്ടെ വീട്ടില്‍ എത്തി. കോഴിക്കോടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമാണ് ധ്യാന്‍ ശ്രീനിവാസന് കണ്ടനാട്ടെ വീട്ടില്‍ എത്തിയത്
കണ്ണൂരിലെ തലശ്ശേരിസ്വദേശിയില്‍ 1988 ഡിസംബര്‍ 20ന് ധ്യാനിന്റെ ജനനം.അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന താരം പതിനൊന്നരയോടെയാണ് കണ്ടനാട്ടെ വീട്ടിലെത്തിയത്. ധ്യാനെ കണ്ടതും വിഷമം നിയന്ത്രിക്കാനാകാതെ അമ്മ വിമലയും പൊട്ടിക്കരഞ്ഞു.
ശേഷം ചേര്‍ത്തുപിടിച്ച് വിങ്ങിക്കരയുന്ന ധ്യാന്‍ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നൊമ്പരക്കാഴ്ചയായി.ധ്യാന്‍ ഷൂട്ടിങിലായതിനാല്‍ ഡയാലിസിസിനായി ആശുപത്രിയിലേക്കു പോയത് ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഡ്രൈവറുമാണ്. പോകുന്ന വഴി ആരോഗ്യം മോശമായി.തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ധ്യാനിന്റെ 37ാം ജന്മദിനത്തിലാണ് അച്ഛന് വിടപറയുന്നതെന്നതും ഏറെ വേദനാജനകമാണ്. ചെന്നൈയിലേക്കു തിരിക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് അച്ഛന്റെ വിയോഗ വാര്‍ത്ത വിനീത് അറിയുന്നത്. ഉടന്‍ തന്നെ യാത്ര റദ്ദ് ചെയ്ത് ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു.

