മെല്‍ബണ്‍: ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുകയും തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് പൗരനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ഈ മാസം 16-നായിരുന്നു സംഭവം.
35 വയസ്സുകാരനായ ഇയാള്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (AFP) ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ബലപ്രയോഗത്തിനിടെ ഉദ്യോഗസ്ഥന്റെ തോക്കില്‍ പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ടേസറും പെപ്പര്‍ സ്പ്രേയും പ്രയോഗിച്ചാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിമാനത്താവളങ്ങളിലെ ഇത്തരം അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എഎഫ്പി അറിയിച്ചു.

