സിഡ്‌നി ബോണ്ടായി ബീച്ച് ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയില്‍ ഒരു റോയല്‍ കമ്മീഷന്‍ (Roy-a-l Comm-i-ssion) അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ, ന്യൂ സൗത്ത് വെയ്ല്‍സ് (NSW) പ്രീമിയര്‍ ക്രിസ് മിന്‍സ് ആണ് ഒരു റോയല്‍ കമ്മീഷന്‍ വേണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവെച്ചത്. 15 പേരുടെ മരണത്തിനിടയാക്കിയ ഈ ദാരുണമായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമികളായ അച്ഛനും മകനും എങ്ങനെയാണ് ആയുധങ്ങള്‍ സംഘടിപ്പിച്ചത്, അവര്‍ക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുമായി (ISIS പോലുള്ളവ) നേരിട്ട് ബന്ധമുണ്ടായിരുന്നോ,തോക്ക് ലൈസന്‍സ് ലഭിച്ചതിലും ആയുധങ്ങള്‍ കൈവശം വെച്ചതിലും എന്തെങ്കിലും നിയമപരമായ പഴുതുകള്‍ ഉണ്ടായിരുന്നോ പോലീസിനും ഇന്റലിജന്‍സിനും ഈ നീക്കങ്ങള്‍ മുന്‍കൂട്ടി തടയാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട് എന്നി കാര്യങ്ങള്‍ക്ക് സമഗ്രമായ അന്വേഷണം വേണം,രാജ്യത്തിനുള്ളില്‍ ഇത്തരം തീവ്രവാദ ചിന്താഗതികള്‍ പടരുന്നത് തടയാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയോ എന്ന് വിലയിരുത്തും.
പ്രതിപക്ഷം (Liberal/National coalition), കേന്ദ്ര സര്‍ക്കാര്‍ തന്നെ നേരിട്ട് ഒരു ഫെഡറല്‍ റോയല്‍ കമ്മീഷന്‍ പ്രഖ്യാപിക്കണമെന്നാണ് ശക്തമായി ആവശ്യപ്പെടുന്നത്

