തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്ക്ല്‍ ശസ്ത്രക്രീയ നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്ക് മാറ്റിവച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രകിയ നടന്നത്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എയര്‍ആംബുലന്‍സിലാണ് ഹൃദയവുമായി കൊച്ചിയിലേക്ക് തിരിച്ചത്.കൊച്ചി നഗരം ഇത് ഒമ്പതാം തവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉള്‍പ്പെടെ സര്‍വ്വ സന്നാഹങ്ങളാണ് കൊച്ചിയില്‍ തയ്യാറായിരിരുന്ന്ത്.എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള രണ്ടു ആംബുലന്‍സുകളും അകമ്പടി വാഹനങ്ങളും ഹയാത്ത് ഹെലിപാഡില്‍ തയ്യാറായി നിന്നിരുന്നു. ജനപ്രതിനിധികളടക്കം എറണാകുളത്ത് എത്തിയിരുന്നു
നേപ്പാളില്‍ നിന്ന് ചികിത്സയ്ക്കായി കേരളത്തില്‍ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുര്‍ഗയ്ക്കാണ് ഹൃദയം ലഭിച്ചത്. അപൂര്‍വ ജനിതക രോഗമായ ഡാനണ്‍ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ദുര്‍ഗയുടെ ജീവിതം മൂന്നു മാസം മുന്‍പ് പുറത്തുവന്നിരുന്നു. പിന്നീട് നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയരോഗ വിദഗ്ധരായ ഡോ ജോര്‍ജ് വാളൂര്‍, ഡോ ജിയോ പോള്‍, ഡോ രാഹുല്‍ സതീഷ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. അതേസമയം, എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ ഷിബുവിന്റെ കുടുംബം സമ്മതിച്ചുവെന്ന് കെ സോട്ടോ പ്രതിനിധി നോബിള്‍ പറഞ്ഞു. ബന്ധുക്കള്‍ സമ്മതിച്ച ഉടന്‍ നേപ്പാള്‍ സ്വദേശിക്ക് നല്കി. ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. എയര്‍ ആംബുലന്‍സ് ആഭ്യന്തരവകുപ്പിന്റേതാണ്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും കുടുംബത്തോട് നന്ദി പറയുന്നുവെന്നും നോബിള്‍ പറഞ്ഞു.
ഹൃദയത്തിനു പുറമെ ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, 2 നേത്ര പടലങ്ങള്‍, സ്കിന്‍ എന്നിവയും ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചു. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വയ്ക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയില്‍ ഇത് ആദ്യമായാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ, എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറിയിരുന്നു.

