കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ ഇടിച്ചുതെറിപ്പിച്ച രണ്ട് കാറുകള്‍ ഉടമകളുടെ സാന്നിധ്യത്തില്‍ തകര്‍ത്തു തരിപ്പണമാക്കി. ഉടമകളുടെ കണ്‍മുന്നില്‍ വച്ച് ക്രെയിന്‍ ഉപയോഗിച്ചാണ് കാറുകള്‍ തകര്‍ത്തത്. കൂറ്റന്‍ കംപ്രസറിലിട്ട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അധികൃതര്‍ പുറത്തുവിട്ടു. രണ്ട് കാറുകളും ഉടമകളുടെ സാന്നിധ്യത്തില്‍ തകര്‍ക്കാനുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയമാണ് നല്‍കിയത്. ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ ഇസഡ് കാറുകളാണ് തകര്‍ത്തത്.
കുവൈത്തിലെ അല്‍വഫ്ര ഫാം മേഖലയിലാണ് കാറുകള്‍ അപകടമുണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ കാറുകള്‍ സുരക്ഷാ സൈനികന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താതെ മുന്നോട്ട് ഓടിച്ചുപോയി. പിന്നീട് ഇയാള്‍ മറ്റൊരാളോടൊപ്പം ലാന്‍ഡ് ക്രൂയിസറില്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ ഡ്യൂട്ടി നിര്‍വഹിക്കുകയായിരുന്ന സുരക്ഷാ സൈനികനെ പ്രതികള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ സൈനികന് കൈകള്‍ക്കും ഇടതുകാലിനും പരുക്കേറ്റിരുന്നു

