ഡാമിലെ ബലക്ഷയം കണ്ടെത്താന്‍ പരിശോധന നടത്തും; 12 ദിവസത്തെ പരിശോധനയുടെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി

ഇടുക്കി: ഡാമിലെ ബലക്ഷയം കണ്ടെത്താന്‍ പരിശോധന നടത്തും. ഇന്ന് മുതല്‍ 12 ദിവസം നീണ്ടനില്‍ക്കുന്ന പരിശോധനയാവും നടത്തുക.റിമോട്ടെഡ്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ പരിശോധനയുടെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി.

ദില്ലി സി എസ് എം ആര്‍ എസില്‍ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാന്‍സില്‍ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുക.സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിശോധന നടക്കുന്നത്. മുന്‍പ് കേരളം നടത്തിയ പരിശോധന അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിരുന്നില്ല. നിലവില്‍ അണക്കെട്ടില്‍ 133.80 അടി വെള്ളമാണുള്ളത്.

അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതാണ് ലക്ഷ്യം. 1200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് ആദ്യഘട്ട പരിശോധന നടത്തും. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധന നടത്തും.ഏറ്റവും ഒടുവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആര്‍ ഒ വി ഉപയോഗിച്ച് ചിത്രങ്ങളെടുക്കും

Leave a Reply

Your email address will not be published. Required fields are marked *