പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതെ, എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്ന ഒരു നവകേരളം സൃഷ്ടിക്കുകയാണ് കേരളസര്‍ക്കാര്‍.കഴിഞ്ഞ 9 വര്‍ഷത്തിനിടെ മഹത്തായ മാറ്റങ്ങളാണ് കേരളത്തിലെ വൈദ്യുതി മേഖലയിലുണ്ടായത്. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ക്രിയാത്മകമായ ഇടപെടലുകളിലൂടെ കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 2046.16 മെഗാവാട്ടിന്റെ ശേഷി വര്‍ദ്ധനവാണ്‌സാധ്യമാക്കിയത്. വൈദ്യുതി പ്രസരണ രംഗത്ത് 8056.3 കോടി രൂപയുടെയും വൈദ്യുതി ഉത്പാദന രംഗത്ത് 2941.67 കോടി രൂപയുടെയുംമുതല്‍മുടക്കാണ് ഈ കാലയളവില്‍ നടത്തിയത്.
വൈദ്യുതി വിതരണ മേഖലയില്‍ ?13,014.99 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ഒന്‍പത് വര്‍ഷത്തില്‍ 101 സബ്‌സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാനായി.20,621ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചു. 32.94 ലക്ഷംസര്‍വീസ് കണക്ഷനുകള്‍ നല്‍കി. ഇടമണ്‍-കൊച്ചി 400 കെ.വി. ലൈനും പുകലൂര്‍ മാടക്കത്തറ 400 കെ.വി. ലൈനും പൂര്‍ത്തിയാക്കിയതോടെ വൈദ്യുതി ഇറക്കുമതി ശേഷിയില്‍ 2550 മെഗാവാട്ട് വര്‍ധനവ് നേടാനായി. 2030 ഓടെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം 10,000 മെഗാവാട്ട്ആക്കുക എന്നതാണ് ലക്ഷ്യം.

