പട്ന : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ട് നിതിന്‍ നബിന്.ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്വന്തം സംസ്ഥാനമായ ബീഹാറില്‍ എത്തിയ നിതിന്‍ നബിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ബിഹാര്‍ ഒരുക്കിയിരുന്നത്.കടുത്ത തണുപ്പിനെ പോലും വകവയ്ക്കാതെ ജനസഹസ്രങ്ങളായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാനായി ഒത്തുചേര്‍ന്നിരുന്നത്.ബീഹാറിലെ ഓരോ യുവാക്കള്‍ക്കും പ്രചോദനമാണ് നിതിന്‍ നബിനെന്ന് ബീഹാര്‍ ബിജെപി വ്യക്തമാക്കി.
ആനകളെയും കുതിരകളെയും വരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വമ്പന്‍ സ്വീകരണം ആയിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വര്‍ക്കിംഗ് പ്രസിഡണ്ടിന് ഒരുക്കിയിരുന്നത്.വിമാനത്താവളം മുതല്‍ മില്ലര്‍ ഹൈസ്കൂള്‍ ഗ്രൗണ്ട് വരെ വന്‍ ജനവലിയായിരുന്നു അദ്ദേഹത്തെ എതിരേല്ക്കാന് കാത്തുനിന്നത്. കടുത്ത ശൈത്യത്തെ പോലും അവഗണിച്ചുകൊണ്ടാണ് ജനക്കൂട്ടം നിതിന്‍ നബിനെ കാണാനായി കാത്തു നിന്നിരുന്നത്. ഒരു ചെറിയ തൊഴിലാളിക്ക് പോലും ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താന്‍ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബീഹാറില്‍ നിന്നുള്ള ഈ നേതാവ് ഇന്ന് ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് ആയി മാറിയിരിക്കുന്നത് എന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സഞ്ജയ് സാരവാഗി സൂചിപ്പിച്ചു.പട്നയിലെ എല്ലാ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും മില്ലര്‍ ഹൈസ്കൂളില്‍ എത്തിയിരിക്കുന്നു. ഇത് മാറ്റത്തിന്റെ യുഗമാണെന്ന് ബിജെപി നേതാവ് ഋതുരാജ് സിന്‍ഹ പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടിയില്‍ കുറുക്കുവഴി രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് നിതിന്‍ നബിന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന് ; ഇലക്ഷന് വരുമ്പോള്‍ മാത്രമല്ല ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങേണ്ടതെന്ന് നിതിന്‍ നബിന്

