ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങല്‍ ; രണ്ട് കോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന 22 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി

ഭുവനേശ്വര്‍ : രാജ്യത്ത് ചുവപ്പ് ഭീകരതയെ പൂര്‍ണ്ണമായും തുടച്ചുനീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങല്‍. ഒഡീഷയിലെ മാല്‍ക്കാന്‍ഗിരിയില്‍ ഇന്ന് 22 കമ്മ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. ആകെ രണ്ട് കോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭീകരരാണ് ഇന്ന് കീഴടങ്ങിയത്. 2025-ല്‍ ഒഡീഷയില്‍ നടക്കുന്ന ആദ്യത്തെ വലിയ കൂട്ട കീഴടങ്ങലാണിത്.ഒഡീഷ ഡിജിപി വൈ.ബി. ഖുറാന പങ്കെടുത്ത ഔപചാരിക ചടങ്ങിലാണ് കീഴടങ്ങല്‍ നടന്നത്.എകെ-47, ഇന്‍സാസ് റൈഫിളുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കീഴടങ്ങിയ ഭീകരര്‍ പോലീസിന് മുന്‍പില്‍ സമര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *