സിഡ്നിയിലെ ബോണ്ടായി ബീച്ചിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് ഓസ്ട്രേലിയയിലെ തോക്ക് നിയമങ്ങളില്‍ ചരിത്രപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റ് ഈ പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ ഒരുങ്ങുകയാണ്.
ഒരാള്‍ക്ക് കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണത്തില്‍ കര്‍ശനമായ നിയന്ത്രണം വരുന്നു. സാധാരണക്കാര്‍ക്ക് പരമാവധി 4 തോക്കുകള്‍ മാത്രമേ സ്വന്തമാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ കര്‍ഷകര്‍ക്കും പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ക്കും പ്രത്യേക അനുമതിയോടെ 10 തോക്കുകള്‍ വരെ കൈവശം വെക്കാം.
ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് (Citizens) മാത്രമേ ഇനി മുതല്‍ തോക്ക് ലൈസന്‍സ് ലഭിക്കൂ. സ്ഥിരതാമസക്കാര്‍ക്ക് (Permanent Residents) ഇതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. ബോണ്ടി ബീച്ചിലെ ആക്രമണം നടത്തിയ വ്യക്തി പൗരനല്ലാത്തതിനാല്‍ ആണ് ഈ മാറ്റം.
തോക്ക് ലൈസന്‍സിന്റെ കാലാവധി നിലവിലുള്ള 5 വര്‍ഷത്തില്‍ നിന്നും 2 വര്‍ഷമായി കുറച്ചു.ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും കൃത്യമായ പശ്ചാത്തല പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കൂ.
നിരോധിത തോക്കുകള്‍: ‘സ്ട്രെയിറ്റ്-പുള്‍’, ‘പംപ്-ആക്ഷന്‍’ തുടങ്ങിയ വേഗത്തില്‍ വെടിവെക്കാന്‍ കഴിയുന്ന തോക്കുകള്‍ ഏറ്റവും നിയന്ത്രണമുള്ള കാറ്റഗറിയിലേക്ക് (Category C) മാറ്റി. ബെല്‍റ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാഗസിനുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു.
നിയമങ്ങള്‍ മാറുന്നതോടെ അധികമായി വരുന്ന തോക്കുകള്‍ സര്‍ക്കാരിന് തിരികെ നല്‍കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി ഏകദേശം 300 ദശലക്ഷം ഡോളര്‍ (300 Million Dollars) സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
ഡിസംബര്‍ 14-ന് ബോണ്ടി ബീച്ചിലുണ്ടായ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം നടത്തിയ പ്രതി നിയമപരമായിത്തന്നെ 6 തോക്കുകള്‍ കൈവശം വെച്ചിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിയമങ്ങള്‍ ഇത്രയും കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേ സമയം ഈ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സംഘടനയായ ‘NSW Farmers’ ഉം നാഷണല്‍ പാര്‍ട്ടി (Nationals) അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ കര്‍ഷകരുടെ ദൈനംദിന ആവശ്യങ്ങളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം.

