സിഡ്നി ഹാര്‍ബറില്‍ വര്‍ണ്ണവിസ്മയം; 25,000 ഷോട്ടുകള്‍, 9 ടണ്‍ വെടിക്കെട്ട് – 2026 പുതുവത്സരം അവിസ്മരണീയമാകും.സിഡ്നി ഹാര്‍ബറില്‍ നടക്കാന്‍ പോകുന്ന ഈ വര്‍ഷത്തെ വെടിക്കെട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷമായിരിക്കും എന്നാണ് കരുതപ്പെടുന്നത്.സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജ്, ഓപ്പറ ഹൗസ്,മറ്റ് പ്രമുഖ നഗര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഈ വമ്പിച്ച ആഘോഷം നടക്കുന്നത്.
ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ അളവിലുള്ള വെടിക്കെട്ടാണ് ഇത്തവണ ഉപയോഗിക്കുന്നത്.9 ടണ്‍ വെടിക്കെട്ട് വസ്തുക്കള്‍ ആഘോഷത്തിന് ഉപയോഗിക്കും.
ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ 25,000-ത്തോളം പൈറോ ടെക്‌നിക് ഷോട്ടുകള്‍ ഉപയോഗിക്കും.കോക്കറ്റൂ ഐലന്‍ഡ് (Cockatoo Island) മുതല്‍ പോയിന്റ് പൈപ്പര്‍ (Point Piper) വരെയുള്ള 7 കിലോമീറ്റര്‍ ചുറ്റളവില്‍ വെടിക്കെട്ട് ദൃശ്യമാകും.ആകാശത്ത് കോക്കറ്റൂ പക്ഷികള്‍, കോല (Koala), വാരാട്ടാ പൂക്കള്‍ തുടങ്ങിയ ഓസ്ട്രേലിയന്‍ തനത് ജീവികളുടെയും സസ്യങ്ങളുടെയും രൂപങ്ങള്‍ വെടിക്കെട്ടിലൂടെ തെളിയും.ഡിസംബര്‍ 31 രാത്രി 7:30 – സ്‌മോക്കിംഗ് സെറിമണി, തദ്ദേശീയ ഗോത്രവര്‍ഗ്ഗക്കാരുടെ ശുദ്ധീകരണ ചടങ്ങോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.രാത്രി 9:00-വെടിക്കെട്ട് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നേരത്തെയുള്ള വെടിക്കെട്ട് പ്രകടനം’കോളിംഗ് കണ്‍ട്രി’
രാത്രി 10:00 – ബിയോണ്ട് ബ്ലൂ മൊമെന്റ് മാനസികാരോഗ്യ അവബോധത്തിനായി ഹാര്‍ബര്‍ ബ്രിഡ്ജ് നീല വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കും.ബോണ്ടായി ദുരന്തത്തില്‍പ്പെട്ടവരെ സ്മരിക്കുന്നതിനായി ഹാര്‍ബര്‍ ബ്രിഡ്ജ് വെളുത്ത നിറത്തില്‍ പ്രകാശിക്കും.അര്‍ദ്ധരാത്രി 12:00 ന് 12 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന വെടിക്കെട്ടോടെ 2026-നെ വരവേല്‍ക്കും.
സിഡ്നി ഹാര്‍ബര്‍ പരിസരത്ത് 10 ലക്ഷത്തിലധികം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പല സ്ഥലങ്ങളിലും പ്രവേശനം സൗജന്യമാണെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യണം.എബിസി (ABC) ചാനലിലൂടെയും സിഡ്നി എന്‍വൈഇ (Sydney NYE) ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലോകമെമ്പാടും തത്സമയം കാണാം.
ഈ ആഘോഷം വെറുമൊരു വെടിക്കെട്ട് മാത്രമല്ല, മറിച്ച് ഒരുമയുടെയും പുതിയ തുടക്കത്തിന്റെയും പ്രതീകം കൂടിയാണെന്ന് സിഡ്നി ലോര്‍ഡ് മേയര്‍ ക്ലോവര്‍ മൂര്‍ പറഞ്ഞു.

