ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരിയുടെ പുസ്തക പ്രകാശനം തൃശൂരിൽ നടന്നു

ദീർഘകാലമായി ഓസ്ട്രേലിയയിൽ താമസിച്ചുവരുന്ന കാസർഗോഡ് സ്വദേശിനി ലളിതാ രാജ്ൻ്റെ ആദ്യ പുസ്തകമായ കാടകം കേരളത്തിൽ പ്രകാശനം ചെയ്തു.


ഗ്രീൻ ബുക്സ് തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച വാക്കിടം പരിപാടിയിലാണ് പ്രകാശന കർമ്മം പ്രശസ്ത ചലച്ചിത്ര സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. പ്രിയനന്ദനൻനിർവ്വഹിച്ചു.

നാടക പ്രവർത്തകനും രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടറുമായ കെ.വി.ഗണേഷ് പുസ്തകപരിചയം നടത്തി. കാസർഗോഡൻ ഗ്രാമപ്രദേശമായ കാടകത്തെ സവിശേഷതകളും , അനുഭവങ്ങളും മനോഹരമായി ഉൾപ്പെടുത്തി വായനക്കാർക്ക് ഏറെ ഇഷ്ടപ്പെടാവുന്ന രീതിയിൽ എഴുതിയിട്ടുള്ളതാണ്കാടകം എന്ന പുസ്തകം. മെൽബൺ ഡാൻഡി നോംഗ് കൗൺസിലിൽ ലൈബ്രറേറിയൻ കൂടിയാണ് ശ്രീമതി. ലളിതാ രാജ്

Leave a Reply

Your email address will not be published. Required fields are marked *