ക്രിസ്മസ്പുതുവത്സര സുരക്ഷാ സന്ദേശ ഘോഷയാത്ര സംഘടിപ്പിച്ചു

പാലക്കാട്: ക്രിസ്മസ്,പുതുവത്സരത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി പെരിങ്ങോട്ടുകുറിശ്ശി സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍,പൊതുജനങ്ങളില്‍ വൈദ്യുതി സുരക്ഷയെ സംബന്ധിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനായി സുരക്ഷാ സന്ദേശ ഘോഷയാത്ര സംഘടിപ്പിച്ചു.സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈദ്യുതി ഉപയോഗത്തില്‍ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം,അനധികൃത കണക്ഷനുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത,തുറന്ന വയറുകള്‍,തകരാറിലായ വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി.

പെരിങ്ങോട്ടുകുറിശ്ശി എന്‍ജിനീയര്‍മാരായ ഷഫീഖ്,പ്രകാശ്,ഓവര്‍സിയര്‍ നാരായണന്‍കുട്ടി,സീനിയര്‍ അസിസ്റ്റന്റ് ഷംല,സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *