കൊച്ചി: ഇല്ലുമിനേറ്റിംഗ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി എന്ന പേരില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുതുവത്സര പരിപാടികള്‍ക്ക് തുടക്കമായി.മറൈന്‍ഡ്രൈവില്‍ ലൈറ്റ് ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക നിര്‍വഹിച്ചു.പ്രകാശത്തിന്റെയും സൗഹൃദത്തിന്റെയും മഹാസംഗമമാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ലൈറ്റ് ഷോയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ ടൂറിസം ഡയറക്ടര്‍ ജി ശ്രീകുമാര്‍,ടൂറിസം ഡിപ്പാര്‍ട്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി എസ് ഗിരീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

