എറണാകുളം: സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ഫെയറുകളില്‍ തിരക്കേറുന്നു. 1.65 ലക്ഷത്തോളം പേരാണ് ഇന്നലെ ഫെയറുകള്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചത്.9.72 കോടി രൂപയുടെ വിറ്റു വരവാണ് പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ വില്‍പ്പന ശാലകളില്‍ നിന്നും ഡിസംബര്‍ 22ന്.ലഭിച്ചത്.1.82 കോടി രൂപയുടെ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില്‍പ്പനയും2.54 കോടി രൂപയുടെ മറ്റു സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ക്രിസ്മസ് പുതുവത്സര ഫെയര്‍ ആരംഭിച്ച ഡിസംബര്‍ 22ന് നടന്നു.
ആറ് ജില്ലകളിലെ പ്രത്യേക ജില്ലാ ഫെയറുകളില്‍ നിന്നും മാത്രമായി 15.946 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 8.76ലക്ഷം രൂപ സബ്‌സിഡി ഇനങ്ങളുടെ വിറ്റുവരവിലാണ്. തിരുവനന്തപുരം ജില്ലാ ഫെയറിലാണ് ഏറ്റവും കൂടുതല്‍ വില്പന .6.27 ലക്ഷം രൂപയുടെ വിറ്റു വരവാണ് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കിലെ ജില്ലാ ഫെയറില്‍ ഉണ്ടായത്.ഇതില്‍ 3. 5 2ലക്ഷം രൂപ സബ്‌സിഡി ഇനങ്ങളാണ്.എറണാകുളം മറൈന്‍ഡ്രൈവ്,കൊല്ലം ആശ്രാമം മൈതാനം,കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം,തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് മറ്റു ജില്ലാ ഫെയറുകള്‍.എല്ലാ താലൂക്കുകളിലും ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്.

