അരാവല്ലി പര്‍വതനിരകള്‍ രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയ്ക്ക് ആവശ്യമായ നിര്‍ണായക ധാതുക്കളുടെ സുപ്രധാന സ്രോതസ്സാണ് എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. അരാവല്ലി ഗ്രീന്‍ വാള്‍ പദ്ധതിയിലൂടെ അരാവല്ലിയുടെ വനവിസ്തൃതി പുനഃസ്ഥാപിക്കുന്നതിനും പാരിസ്ഥിതിക പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റര്‍ നീളം വരുന്ന മലനിരകളാണ് അരാവലി മലനിരകള്‍. കൊടുമുടികളുടെ വരി’ എന്നാണ് അരാവലി എന്നതിന്റെ ഭാഷാര്‍ഥം.രാജസ്ഥാന്‍,ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതല്‍ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ് ഈ പര്‍വ്വത നിരകള്‍

