12,015 കോടി രൂപയുടെ ഡല്‍ഹി മെട്രോ 5എ ഘട്ട വികസനത്തിന് അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ. ആര് കെ ആശ്രമം മുതല്‍ ഇന്ദ്രപ്രസ്ഥം വരെയും,എയ്റോസിറ്റി മുതല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 വരെയും,തുഗ്ലക്കാബാദ് മുതല്‍ കാളിന്ദി കുഞ്ച് വരെയും മൂന്ന് മെട്രോ ഇടനാഴികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.ഇതിനായി 13 പുതിയ മെട്രോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയായി മാറിയെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
12,015 കോടി രൂപയുടെ ഡല്‍ഹി മെട്രോ 5-A ഘട്ട വികസനത്തിന് അംഗീകാരം

