മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ താക്കീതുമായി ഭാരതം

ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ.ന്യൂനപക്ഷങ്ങൾക്കെതിരായ ശത്രുത ഇനി അവഗണിക്കാനാവില്ലെന്നും ഇത്തരം ക്രൂരതകളെ വെറും ‘രാഷ്ട്രീയ അക്രമം’ എന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഭാരതം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച (ഡിസംബർ 26, 2025) വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ വെറും മാധ്യമ പ്രചാരണമാണെന്ന ബംഗ്ലാദേശ് സർക്കാരിന്റെ അവകാശവാദത്തെ അദ്ദേഹം കണക്കുകൾ നിരത്തി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *