സൈനികരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി ഇന്ത്യൻ സെെന്യം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇത് കാണാനും നിരീക്ഷിക്കാനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾക്ക് (Engagement) കർശന നിരോധനം തുടരും.
സെെനികർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടാവാം,പക്ഷേ നിബന്ധനകളുണ്ട്;ഉത്തരവ് പ്രാബല്യത്തിൽ

