സിഡ്നി: ബോണ്ടായ് ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ അക്രമികളെ നേരിടാന്‍ ധീരമായി മുന്നിട്ടിറങ്ങിയവര്‍ക്ക് ദേശീയ ബഹുമതികള്‍ നല്‍കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രഖ്യാപിച്ചു. ക്രിസ്മസ് ദിനത്തില്‍ സിഡ്നിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹനുക്ക ആഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണകാരിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച സിറിയന്‍-ഓസ്ട്രേലിയന്‍ വംശജനായ അഹമ്മദ് അല്‍ അഹമ്മദ് (Ahmed al Ahmed) ഉള്‍പ്പെടെയുള്ളവരുടെ ധീരതയെ പ്രധാനമന്ത്രി പ്രശംസിച്ചു. ”ഏറ്റവും മോശമായ തിന്മയെയും (worst of evil) അതേസമയം മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച മാതൃകകളെയും (best of humanity) നമ്മള്‍ കണ്ടു,” എന്ന് അദ്ദേഹം പറഞ്ഞു.

