പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ബോഡിംഗ്ടണില് (Boddington) പടര്‍ന്നുപിടിച്ച കാട്ടുതീയുടെ അപായ മുന്നറിയിപ്പ് ‘എമര്‍ജന്‍സി’ (Emergency) തലത്തില്‍ നിന്ന് ‘വാച്ച് ആന്‍ഡ് ആക്ട്’ (Watch and Act) ആയി കുറച്ചു. ക്രിസ്മസ് ദിനത്തില്‍ അതിരൂക്ഷമായിരുന്ന തീ, നഗരത്തിന് വെറും 2 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ കാലാവസ്ഥ അനുകൂലമായതോടെയാണ് മുന്നറിയിപ്പ് നില താഴ്ത്തിയത്. എങ്കിലും, തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല (Uncontained). 3,700 ഹെക്ടറോളം സ്ഥലം ഇതിനകം കത്തിനശിച്ചു.
കാറ്റിന്റെ വേഗത വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീ വീണ്ടും പടരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.ന്യൂമോണ്ട് ഗോള്‍ഡ് മൈനിലെ (Newmont Gold Mine) 70-ഓളം ജീവനക്കാര്‍ പുറത്തുപോകാന്‍ കഴിയാതെ ഖനിക്കുള്ളിലെ സുരക്ഷിത മേഖലയില്‍ തുടരുകയാണ്.
ബോഡിംഗ്ടണ്‍ ആശുപത്രി പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സമീപനഗരമായ വില്യംസിലെ സ്പോര്‍ട്സ് പവലിയനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.40 ഫയര്‍ എന്‍ജിനുകളും 13 വിമാനങ്ങളും തീയണയ്ക്കാനായി രംഗത്തുണ്ട്.ജനങ്ങളോട് ജാഗ്രത പാലിക്കാനും എമര്‍ജന്‍സി വെബ്സൈറ്റ് (Emergency WA) ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്.

