സിഡ്നി: സിഡ്നി മലയാളി അസോസിയേഷൻ്റെ (Sydmal) അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സിഡ്നിയിലെ യുവ പ്രതിഭകൾക്ക് തങ്ങളുടെ വാക്ചാതുര്യം പ്രകടിപ്പിക്കാനുള്ള മികച്ച വേദിയൊരുക്കുകയാണ് അസോസിയേഷൻ.
മത്സര വിവരങ്ങൾ
- തീയതി: 2026 ഫെബ്രുവരി 28, ശനിയാഴ്ച
- സമയം: ഉച്ചയ്ക്ക് 2 മണി മുതൽ
- സ്ഥലം: ഡൽഹി ഹൈറ്റ്സ് റെസ്റ്റോറൻ്റ് ആൻഡ് ഫങ്ഷൻ സെന്റർ, ഡ്യൂറൽ (Delhi Heights, Dural).
മത്സര വിഭാഗങ്ങൾ
വിദ്യാർത്ഥികളുടെ പഠനനിലവാരം അനുസരിച്ച് രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്:
- ഗ്രൂപ്പ് A: 7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
- ഗ്രൂപ്പ് B: 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
അപേക്ഷിക്കേണ്ട വിധം
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് രക്ഷാകർത്താക്കൾ വഴി ഇമെയിൽ അയക്കേണ്ടതാണ്.
- ഇമെയിൽ വിലാസം: execom@sydmal.com.au
- അവസാന തീയതി: 2026 ഫെബ്രുവരി 15.

