പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് ക്യാമ്പിന് ലയൺസ് 318B-യുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്ലാസ്സ് നടത്തി.

മണലുങ്കൽ: പാലാ സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെ സെൻറ് അലോഷ്യസ് എച്ച് എസ് മണലുങ്കലിൽ ആരംഭിച്ചു. ലയൺസ് 318B-യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ക്യാമ്പിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സെൻറ്മേരിസ് ഹയർസെക്കൻഡറി സ്കൂൾ പിറ്റിഎ പ്രസിഡൻറ് ശ്രീ പാട്രിക് ജോസഫിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ഷിന്റോ മാത്യു കൊച്ചുപുരയ്ക്കൽ നിർവഹിച്ചു.ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സെൻറ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ ജീസാമരിയ, സെൻറ് അലോഷ്യസ് സ്കൂൾ ഹെഡ്മാസ്റ്റർ ജോജി തോമസ്, പിടിഎ പ്രസിഡന്റ് വിജുമോൻ കെ ആർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ ജസ്ലിൻ പി ജോസ്, പാലാ സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡൻറ് ഡോക്ടർ വി ഐ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ മൈൻഡ് ട്രെയിനർ ഡോക്ടർ ആൻറണി ജോസഫ് ക്ലാസ് നയിച്ചു

Leave a Reply

Your email address will not be published. Required fields are marked *