മൈസൂര്‍കൊട്ടാരത്തിന് സമീപത്തെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം മൂന്നായി

ബാംഗുളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ബലൂണ്‍ വില്‍പനക്കാരന്‍ യുപി സ്വദേശി സലിം (40) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചന്‍ഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29),ബംഗുളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്.സംഭവത്തില്‍ മൈസൂരു സിറ്റി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മരിച്ച ബലൂണ്‍ വില്‍പനക്കാരനായ സലീമിന്റെ പശ്ചാത്തലം സിറ്റി പോലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം,എന്‍ഐഎ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും സിറ്റി പോലീസില്‍ നിന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ സിറ്റി പോലീസും എന്‍ഐഎയും ചോദ്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *