പാലക്കാട് ആലത്തൂര്‍ ചിതലി വെള്ളപ്പാറയില്‍ പുല്‍ക്കാടിന് തീപിടിച്ചു.ദേശീയപാതയ്ക്ക് തൊട്ട് ഉണങ്ങി നിന്ന പുല്‍ക്കാടുകള്‍ക്കാണ് തീ പടര്‍ന്നത്.ശക്തമായ കാറ്റും ഉണ്ടായിരുന്നത് കൊണ്ട് തീ ആളി പടര്‍ന്നു.വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.പരിസരത്ത് വീടോ മറ്റോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.തീ നിയന്ത്രണവിധേയമാക്കാന്‍ രണ്ടു തവണ സ്ഥലത്തെത്തിയതായി ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് അറിയിച്ചു
ആലത്തൂര്‍ ചിതലി വെള്ളപ്പാറയില്‍ പുല്‍ക്കാടിന് തീപിടിച്ചു

