പാലക്കാട് : മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഡി.വൈ.എസ്.പി.അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍,മര്‍ദ്ദനമേറ്റ യുവാവിന് നല്‍കിയ ചികിത്സകള്‍,എഫ്.ഐ.ആറില്‍ ചേര്‍ത്ത വകുപ്പുകള്‍,എസ്.സി, എസ്.റ്റി.പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങള്‍ ഡി.വൈ.എസ്.പി.അന്വേഷിക്കണം.അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം കമ്മീഷനില്‍ സമര്‍പ്പിക്കണം.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ജനുവരി 27 ന് രാവിലെ 10ന് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തുന്നസിറ്റിംഗില്‍ ജില്ലാ പോലീസ് മേധാവിയെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി.ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.പുതൂര്‍
പാലൂരില്‍ മണികണ്ഠനാണ് (26) മര്‍ദ്ദനമേറ്റത്.യുവാവിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും സമ്മര്‍ദ്ദത്തിനൊടുവില്‍ പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു.പ്രതി ഒളിവില്‍ പോവാനും പോലീസ് സഹായിച്ചതായി ആരോപിച്ചു.ഈ സാഹചര്യത്തിലുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

