കളഭനിറവില്‍ ശ്രീഗുരുവായുരപ്പന്‍; ദര്‍ശനം തേടി ഭക്തസഹസ്രങ്ങള്‍

മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരില്‍ ഭക്തി സാന്ദ്രമായ ചടങ്ങില്‍ അതിവിശിഷ്ടമായ കളഭാട്ടം നടന്നു.കളഭത്തിലാറാടിയ കണ്ണനെ കാണാന്‍ ഭക്തസഹസ്രങ്ങളാണ് എത്തിയത്.ദര്‍ശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തര്‍ മടങ്ങിയത്.


കോഴിക്കോട് സാമൂതിരി പി.കെ. കേരളവര്‍മ്മ രാജായുടെ വഴിപാടായാണ് കളഭാട്ടം നടന്നത്.പഞ്ചഗവ്യാഭിഷേകത്തോടെ എന്നും ഉച്ചപൂജയ്ക്ക് ഭഗവാന് കളഭംചാര്‍ത്തുന്നുണ്ടെങ്കിലും മണ്ഡല സമാപന ദിനത്തിലെ കളഭാട്ടം അതിവിശിഷ്ടവും പുണ്യ പ്രസിദ്ധിയാര്‍ജ്ജിച്ചതുമാണ്.സാധാരണയേക്കാള്‍ ഇരട്ടി അനുപാതത്തില്‍ ആണ് ചന്ദനവും കുങ്കുമവും അഭിഷേകത്തിന് തയ്യാറാക്കുന്ന കളഭത്തില്‍ ഉപയോഗിക്കുക.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി ബ്രഹ്‌മശ്രീ കൃഷ്ണന്‍ നമ്പൂതിരിപ്പാട് പൂജിച്ച കളഭം ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി.മനോജ്, കെ.പി.വിശ്വനാഥന്‍,അഡ്മിനിസ്ട്രറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍,കോഴിക്കോട് സാമൂതിരി പി.കെ. കേരളവര്‍മ്മ രാജയും കുടുംബാംഗങ്ങളും,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കല്‍, അസി.മാനേജര്‍ ലെജുമോള്‍ എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *