ദില്ലി: ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ കടുത്ത ആശങ്ക അറിയിച്ചും മുന്നറിയിപ്പ് നല്‍കിയും ഇന്ത്യ. ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ തുടരുന്ന അതിക്രമങ്ങള്‍ ആശങ്കാജനകമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതേ സമയം രാജ്യത്ത് ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്നത് ‘ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍’ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ശ്രമം.
ഹിന്ദു വേട്ടയില്‍ ശക്തമായ പ്രതിഷേധം ഭാരതം രേഖപ്പെടുത്തിയതിന് പിന്നാലെയാണ്, തങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്ന അവകാശവാദവുമായി ബംഗ്ലാദേശ് രംഗത്തെത്തിയത്. ബംഗ്ലാദേശിലേത് ആസൂത്രിതവും വ്യവസ്ഥാപിതവുമായ പീഡനമാണെന്ന് ഭാരതം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും,അവ വെറും ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളാണെന്നാണ് ബംഗ്ലാദേശ് പറയുന്നത്.

