ന്യൂഡല്‍ഹി: 2025 രാജ്യത്തെ സംബന്ധിച്ച് നേട്ടങ്ങളുടെ വര്‍ഷമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷത്തെ അവസാന മന്‍ കീ ബാത്തിലാണ് 2025ലെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെ പ്രതീകമായി മാറി. ദേശീയസുരക്ഷയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ലോകത്തെ നമ്മള്‍ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ഇന്ത്യയുടെ കായികമേഖലയ്ക്കും അവിസ്മരണീയമായിരുന്നു.
പുരുഷ ക്രിക്ക റ്റ് ടീം ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടി. വനിതാ ടീം ലോകകപ്പ് നേടിയതും ഈ വര്‍ഷമാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഭാഷകള്‍ വരും തലമുറയെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
തമിഴ് ഭാഷയുടെ മഹത്വത്തെ കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി കാശി തമിഴ് സംഗമത്തെ പുകഴ്ത്തി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2026 പ്രതീക്ഷകളുടെ വര്‍ഷമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

